സംസ്ഥാനത്ത് എൽ.ഡി.എഫിന് ഇനിയൊരു ഭരണത്തുടർച്ച വന്നാൽ അത് യു.ഡി.എഫിന് താങ്ങാനാകുന്ന സംഗതിയല്ല. അങ്ങിനെ സംഭവിക്കുന്നപക്ഷം മുന്നണി സംവിധാനം തന്നെ തകർന്നടിയും. ......
കേരളത്തിലെത്തിയ ഗോവ ലെജിസ്ലേറ്റേഴ്സ് ഫോറം അംഗങ്ങള്‍ കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍.......
വിദേശ വനിത കൂട്ടബലാത്സംഗത്തിനിരയായി. ഹൈദരാബാദിലെ മീർപേട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജർമൻ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.......

ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹർജി നല്‍കിയത്.
സിനിമയുടെ പ്രദർശനം തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയില്‍ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മോഹൻലാല്‍, പൃഥ്വിരാജ്,ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികള്‍ ആക്കിയിട്ടുണ്ട്.
സംസ്ഥാന പോലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയില്‍ എതിർകക്ഷികള്‍ ആക്കിയാണ് ഹര്‍ജി.
ഇതിനിടെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും മോഹൻലാലിന് സിനിമയുടെ കഥ അറിയാമായിരുന്നു എന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ......
കൊച്ചി: ഇ.ഡി പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണം മാത്രം, കൊടകര കുഴൽപ്പണ കേസ് നിഷ്പക്ഷ അന്വേഷണം നടത്തുക എന്ന പ്രമേയത്തിൽ ഏപ്രിൽ മൂന്ന് വ്യാഴാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് മാർച്ച് ഉദ്ഘാടനം ചെയ്യും.
സാക്ഷിമൊഴി ഉൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രതിപ്പട്ടികയിൽ ബി ജെ പി നേതാക്കൾ ആണെന്ന ഒറ്റക്കാരണത്താൽ കൊടകര കുഴൽപണ കേസ് അട്ടിമറിച്ച ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി യുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഏജൻസിയായാണ് ഇഡി പ്രവർത്തിക്കുന്നത് എന്നു ബോധ്യപ്പെടുത്തുന്നതാണ് അവരുടെ ഇടപെടലുകൾ.
വ്യാജകഥകൾ കെട്ടിച്ചമച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെയും വിമർശകരെയും തുറുങ്കിലടയ്ക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇ.ഡി ബി ജെ പി നേതാക്കളെ സംരക്ഷിക്കാൻ നടത്തുന്ന ഹീനമായ ശ്രമങ്ങൾ അപഹാസ്യമാണ്. ......
പെരുമ്പാവൂർ: ചെറിയപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ അർബുദ പ്രതിരോധ ശൃംഖലയായ ജീവകാരുണ്യ സംഘബോധത്തിന്റെ അടയാളം സി. എച്ച് കാൻസർ സെന്ററിന് വേണ്ടി വെസ്റ്റ് മുടിക്കൽ ജുമാമസ്ജിദിന്റെ മുന്നിൽ പ്രത്യേക ധനശേഖരണം നടത്തി പെരുന്നാൾ ആഘോഷം വേറിട്ടതാക്കി വിശ്വാസി സമൂഹം. ......
തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് ഹോസ്റ്റൽമുറികളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.15 മുറികളിൽ പരിശോധന നടത്തിയപ്പോൾ ആളൊഴിഞ്ഞ ഒരു മുറിയിൽനിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
കഞ്ചാവ് കണ്ടെത്തിയ മുറിയിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല. ......
എമ്പുരാൻ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാൻ വിവാദം വെറും ബിസിനസ് തന്ത്രം മാത്രമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ......
വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.
ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം ദേവിയുടെ രൂപം എഴുതി പാട്ടും പ്രത്യേക പൂജകളും നടത്തുന്ന ചടങ്ങാണു വടക്കുപുറത്തുപാട്ട്. 13നു സമാപിക്കും.
വടക്കുംകൂർ രാജഭരണകാലത്തു ദേശത്തു വസൂരി പടർന്നു പിടിച്ചു. ......